
ചെങ്ങന്നൂർ : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ചെങ്ങന്നൂർ ഉപകേന്ദ്രത്തിൽ 6, 7, 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ടാലന്റ് ഡെവലപ്മെന്റ് കോഴ്സിലേക്കും 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഒരുവർഷം ദൈർഘ്യമുള്ള കോഴ്സുകൾ ജൂലായ് 5ന് ആരംഭിക്കും.
ഞായറാഴ്ചകളിൽ ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഹൈസ് സ്‌കൂളിനു സമീപമുള്ള സിവിൽ സർവ്വീസ് അക്കാഡമിയിലാണ് ക്ലാസുകൾ നടക്കുക. വെബ്സൈറ്റിലൂടെ ഓൺലൈനായി പ്രവേശനം നേടണം. http://kscsa.org/admission ഫോൺ : 8281098871.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |