
തിരുവല്ല : അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് തിരുവല്ല മാർത്തോമാ കോളേജും തെള്ളിയൂർ എം.സി.ആർ.ഡി നവജ്യോതി സ്‌കൂളും സംയുക്തമായി 'യോഗ ബിയോണ്ട് ബൗണ്ടറീസ് ' എന്ന പേരിൽ യോഗ ദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി ടി.കെ ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് വോളറ്റിയർ സെക്രട്ടറി കാർത്തിക.എസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ എലിസബത്ത് ജോർജ്, ഡോ.അനിതാ ജോർജ് വർഗീസ്, നവജ്യോതി സ്‌കൂൾ ഹെഡ്മാസ്റ്റർ വർഗീസ് പി.കുര്യൻ, എൻ എസ് എസ് വോളറ്റിയർ ജൂലിയ എന്നിവർ സംസാരിച്ചു. യോഗ പരിശീലകനായ ഡോ.കെ.കെ.ജോൺസൺ ക്ലാസ്സിന് നേതൃത്വം നൽകി. സ്‌കൂളിലെ കുട്ടികൾ, സ്റ്റാഫുകൾ, കോളേജിലെ മറ്റു എൻ എസ് എസ് വോളണ്ടിയേഴ്‌സ് എന്നിവർ പരിശീലനത്തിൽ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |