
റാന്നി : റാന്നി മണ്ഡലത്തിൽ വന്യമൃഗ ആക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൃഷിവകുപ്പ് അനുവദിച്ച 2.29 കോടി രൂപ വനംവകുപ്പ് അടിയന്തരമായി വിനിയോഗിക്കണമെന്ന് സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര തുടർനടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ലിസി ദിവാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജോജോ കോവൂർ, അസിസ്റ്റന്റ് സെക്രട്ടറി എം.വി.പ്രസന്നകുമാർ, സന്തോഷ് കെ.ചാണ്ടി, റ്റി.ജെ.ബാബുരാജ്, വി.ടി.ലാലച്ചൻ, ജോയി വള്ളിക്കാല, ടി.പി.അനിൽ കുമാർ, ഡി.ശ്രീകല എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |