
ഇലന്തൂർ: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബി.എ മലയാളം, ബി.എസ് സി സുവോളജി, ബികോം ഫിനാൻസ് ആന്റ് ടാക്‌സേഷൻ കോഴ്സുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. എം.ജി സർവകലാശാലയുടെ ഒന്നാംഘട്ട അലോട്ട്‌മെന്റ് മുഖേന പ്രവേശനം ലഭിക്കാത്തവർക്ക് 26വരെയുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പങ്കെടുക്കാം. അതിനായി എം.ജി സർവകലാശാലയുടെ cap.mgu.ac.in എന്ന കേന്ദ്രീകൃത അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതിയ ഓപ്ഷൻ നൽകണം. രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർ 27 മുതൽ കോളജിൽ എത്തി പ്രവേശനം നേടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |