
പത്തനംതിട്ട : അന്ത്യോദയ, അന്നയോജന പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രം നടപ്പാക്കാൻ ഒരുങ്ങുന്ന മാറ്റം ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് സംസ്ഥാനത്തെയാണെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കുമ്പോൾ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരെ അന്ത്യോദയ പദ്ധതിയിൽ ഉൾപ്പെടുത്തുകയും, അവർക്ക് മാസം 35 കിലോ ധാന്യം നൽകുവാനുമാണ് പാർലമെന്റ് നിയമം പാസാക്കിയത്. അന്ന് പാസാക്കിയ നിയമമാണ് കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |