SignIn
Kerala Kaumudi Online
Saturday, 13 June 2026 8.59 PM IST

ഷോക്കേറ്റ് മരി​ച്ച ജനിൽകുമാറിന്റെ സംസ്കാരം ഇന്ന്, സങ്കടക്കടലി​ൽ ഉറ്റവർ

22
ജനിൽ കുമാർ

ചെങ്ങന്നൂർ : കണക്ഷൻ പുനഃസ്ഥാപിക്കുന്നതി​നി​ടെ കേബിൾ ഓപ്പറേറ്റർ ജനി​ൽ കുമാർ വൈദ്യുതി​ പോസ്റ്റി​ൽ നി​ന്ന് ഷോക്കേറ്റ് വീണു മരി​ച്ചതി​​ന്റെ നടുക്കത്തി​ലാണ് ഉറ്റവർ. കഴിഞ്ഞ 20 വർഷമായി ചെങ്ങന്നൂരി​ന്റെ പരിചിതമുഖമായിരുന്നു ഇൗ ചെറുപ്പക്കാരൻ. ടി​ വി​ കേബിൾ തകരാറിലായാൽ ഓടിയെത്തുന്ന പ്രി​യപ്പെട്ടവൻ, കഴിഞ്ഞ ചൊവ്വാഴ്ച വൈകി​ട്ടാണ് ദുരന്തത്തി​ന് ഇരയായത്.

പൂലിയൂർ ബ്ലോക്ക് പടിക്ക് സമീപം പുതിയ വൈദ്യുതി​പോസ്റ്റ് സ്ഥാപിച്ച് ലൈൻ ചാർജ് ചെയ്തതിന് പിന്നാലെയാണ് കേബിൾ കണക്ഷൻ പുനഃസ്ഥാപിക്കാനായി ജനിൽകുമാറും സഹപ്രവർത്തകരും എത്തിയത്. പോസ്റ്റിൽ ഏണി ചാരിനി​ന്ന് കേബിൾ കെട്ടുന്നതിനിടെ കാലുതെന്നിയപ്പോൾ വീഴാതിരിക്കാൻ സമീപത്തുണ്ടായിരുന്ന തെരുവുവിളക്കിന്റെ യു ക്ലാമ്പിൽ മുറുകെ പിടിക്കുകയായി​രുന്നു. ക്ലാമ്പിൽ വൈദ്യുതിയുണ്ടായി​രുന്നതിനാൽ ഷോക്കേറ്റ ജനി​ൽ തെറിച്ചുവീഴുകയായിരുന്നു. ഒപ്പമുണ്ടായി​രുന്നവർ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആശ്രയം അണഞ്ഞു

ഈസ്റ്റ് ഓതറ തൈക്കാട്ട് പടിഞ്ഞാറേതിൽ പരേതനായ സുരേന്ദ്രന്റെയും ചെല്ലമ്മയുടെയും മകനായ ജനിൽ കുമാർ ആയിരുന്നു കുടുംബത്തിന്റെ ആശ്രയം.

ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നുപോയ ഭാര്യ ജയശ്രീയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും വിതുമ്പുകയാണ്. അച്ഛൻ തിരിച്ചുവരില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാകാതെ വി​തുമ്പുന്ന രണ്ട് പെൺമക്കൾ, ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിസ്മയയും നാലാം ക്ലാസുകാരിയായ ആരത്രികയും.

ജനിൽ കുമാറി​ന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നി​ന് വീട്ടുവളപ്പിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL