മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്തും സീനിയർ ചേംബർ ഇന്റർനാഷണൽ മല്ലപ്പള്ളി ലീജിയനും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ലീജിയൻ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സാബു ഉദ്ഘാടനം ചെയ്തു. സീനിയർ ചേംബർ പ്രസിഡന്റ് ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എസ്.പാർത്ഥൻ, സെക്രട്ടറി റെജി ശാമുവേൽ, പ്രോഗ്രാം ഡയറക്ടർ സാബു ജോസഫ്, ബെന്നി പാറയിൽ, കുഞ്ഞുകോശി പോൾ, ഡോ. സജി ചാക്കാ, അഡ്വ. ജോർജ് വറുഗീസ്, എബി കോശി ഉമ്മൻ, സെബാൻ കെ.ജോർജ്, തോമസ് ജോർജ്ജ്, ടോജി വട്ടശേരിൽ, ജോബി കുഴിവേലിൽ, സുഹൃത്ത് ജോൺ വറുഗീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |