SignIn
Kerala Kaumudi Online
Saturday, 27 June 2026 4.08 PM IST

കോളപ്ര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം

തിരുവല്ല : നെല്ലാട് കോളപ്ര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം നാളെ മുതൽ 13 വരെ നടക്കും. 11ന് രാവിലെ ഗണപതിഹോമം, എട്ടിന് നാരായണീയ പാരായണം, 9 മുതൽ തിരുമുൻപിൽ പറ, അൻപൊലി, 12.30 മുതൽ അന്നദാനം. വൈകിട്ട് 7.45ന് തിരുവാതിര. 8.30ന് കൈകൊട്ടിക്കളി. 9.30ന് സംഗീതസദസ്. 12ന് രാവിലെ ഗണപതിഹോമം, എട്ടിന് നാരായണീയ പാരായണം, 9മുതൽ തിരുമുൻപിൽ പറ, അൻപൊലി, 12.30 മുതൽ അന്നദാനം. വൈകിട്ട് 7ന് സോപാനസംഗീതം, 7.30ന് സഹസ്രനാമ പുഷ്‌പാജ്‌ഞലി 8ന് കളമെഴുത്തും പാട്ടും. 8.30ന് കൈകൊട്ടിക്കളി. 9ന് നടനകേളി, 9.45 മുതൽ തിരുവാതിര. 13ന് രാവിലെ 6.30ന് മഹാഗണപതിഹോമം, 8ന് തന്ത്രി ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കലശപൂജ, കലശാഭിഷേകം, 10.30ന് കൈകൊട്ടിക്കളി, 12ന് സമൂഹസദ്യ. 3ന് പുറപ്പാട്, തുടർന്ന് ഘോഷയാത്ര, മഹാദീപാരാധന, അന്നദാനം, ഗാനസന്ധ്യ, വലിയഗുരുതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL