ചെങ്ങന്നൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ ലിയോ പ്രീസ്കൂളിലെ കുട്ടികൾ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പകർന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും പ്രാധാന്യം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വൃക്ഷത്തൈ നടീൽ പരിപാടിക്ക് ആരവ്, അഡ്വിക്, ധ്രുവ് എന്നിവർ നേതൃത്വം നൽകി. പ്രീസ്കൂൾ പ്രിൻസിപ്പൽ സിനു പ്രതിപാലും അദ്ധ്യാപിക അനിഷയും പരിപാടിക്ക് മാർഗനിർദേശവും നേതൃത്വവും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |