SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.52 AM IST

പരിസ്ഥിതി ദിനാചരണം

puliyoor

പുലിയൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുലിയൂർ പഞ്ചായത്തിൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പഞ്ചായത്ത് ഓഫീസിന്റെയും പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു.

പഞ്ചായത്ത് പ്രസിഡന്റ് രതി സുഭാഷ്, വൈസ് പ്രസിഡന്റ് മിഥുൻ മയൂരം, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്തു.

ഹരിതാഭമായ ഭാവി ഉറപ്പാക്കുന്നതിനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL