SignIn
Kerala Kaumudi Online
Saturday, 13 June 2026 8.43 PM IST

എക്‌സൈസിന്റെ മിന്നൽ റെയ്ഡ്; ലക്ഷങ്ങളുടെ ലഹരി പിടികൂടി

45

ചെങ്ങന്നൂർ: എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനയായ ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. വെസ്റ്റ് ബംഗാളിലെ മാൾഡ സ്വദേശിയായ മസിദുർ റഹ്മാൻ (41) ആണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പിടിയിലായത്.

ചെങ്ങന്നൂർ എക്‌സൈസ് റേഞ്ചും ആലപ്പുഴ ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. . റെയിൽവേ സ്റ്റേഷന്റെ പുറകുവശത്തുള്ള റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിന്നിരുന്ന ഇയാളെ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

37 ഗ്രാം ഹെറോയിനും 6 ഗ്രാം കഞ്ചാവും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലഹരിമരുന്ന് ആർക്ക് കൈമാറാനാണ് എത്തിച്ചതെന്ന കാര്യത്തിൽ എക്‌സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ചെങ്ങന്നൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജീവ് .വി,​ ഐ.ബി. ഇൻസ്‌പെക്ടർ വഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ അജിത്ത്, മധു, സതീശൻ, ബിജു പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രവീൺ, ശ്രീക്കുട്ടൻ, അമൽ, വിഷ്ണു, ഡ്രൈവർ ശ്രീജിത്ത്, വനിത സിവിൽ എക്‌സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL