SignIn
Kerala Kaumudi Online
Saturday, 13 June 2026 8.42 PM IST

എൽ.ഡി.എഫ് മാർച്ച് നടത്തി.

ldf-march

പത്തനംതിട്ട : മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ എട്ടുമണിക്കൂറോളം സംസ്ഥാന പൊലീസിന്റെ നേതൃത്വത്തിൽ വീട്ടിൽ തടഞ്ഞു നിർത്തി ഇഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ പ്രകടനവും മാർച്ചും നട​ത്തി. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി തോമസ് മാർച്ച് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അദ്ധ്യക്ഷത വഹി​ച്ചു . സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപ കുമാർ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനു, എൽ.ഡി.എഫ് ജില്ലാ കൺവീനർ അലക്‌സ് കണ്ണമല, അഡ്വ. ഓമല്ലൂർ ശങ്കരൻ, പി.ആർ പ്രസാദ്, കോമളം അനിരുദ്ധൻ,അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ, ജോർജ് എബ്രഹാം,വി.ആർ ഗോപിനാഥൻ, കെ.എസ് അരുൺ മണ്ണടി, ബി.ഷാഹുൽ ഹമീദ്, കുര്യൻ മടയ്ക്കൽ, അഡ്വ. മാത്തൂർ സുരേഷ്, കെ.ഐ ജോസഫ്, ചെറിയാൻ ജോർജ് തമ്പു, ഡി. സജി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL