മണ്ണാർക്കാട്: തച്ചനാട്ടുകര ബ്ലോക്ക് ഡിവിഷനിലെ അയ്യങ്കാളി ഉന്നതി റോഡ് നവീകരണത്തിന് ഏഴ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ഘട്ട വികസന ഫണ്ടായാണ് തുക വകയിരുത്തിയത്. അമ്പതിമൂന്നിനെ പാലോടുമായി ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്റർ റോഡ് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പാറമ്മൽ, മണലുപുറം, പാലോട് വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ ഇരുനൂറിലധികം കുടുംബങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |