പട്ടാമ്പി: കൊപ്പം പഞ്ചായത്തിൽ നവീകരിച്ച ഇ. പി. റോഡ് -പടിഞ്ഞാക്കര ചക്കുറ്റി റോഡ് മുഹമ്മദ് മുഹ്സിൻ എം.എൽ.എ നാടിന് സമർപ്പിച്ചു. 2025-26 ജനറൽ ബഡ്ജറ്റിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ച് പൂർണമായും ഇന്റർലോക്ക് പാകിയാണ് റോഡ് നവീകരിച്ചത്.ചടങ്ങിൽ കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.വത്സല അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് അജയ് ഘോഷ്, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.മിനി, കെ.സി.ഗോപാലകൃഷ്ണൻ, കെ.മോഹൻദാസ്, കെ.മുനീബ്, കെ.രമണി, അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |