SignIn
Kerala Kaumudi Online
Sunday, 28 June 2026 3.09 AM IST

ആദരിച്ചു

adarichu
സാഹിത്യകാരൻ ഇയ്യങ്കോട് ശ്രീധരനെ വസതിയിലെത്തി ആദരിച്ചപ്പോൾ.

കൊല്ലങ്കോട്: മലയാളത്തിന്റെ അക്ഷരവഴിയിൽ ആറുപതിറ്റാണ്ടിലേറെയായി സർഗവസന്തം തീർക്കുന്ന പ്രമുഖ സാഹിത്യകാരൻ ഇയ്യങ്കോട് ശ്രീധരന്റെ വസതിയിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി ആദരവിന്റെ തിരിതെളിഞ്ഞു. അക്ഷര സ്‌നേഹികളും സാംസ്‌കാരിക പ്രവർത്തകരും ഒത്തുചേർന്ന ഹൃദ്യമായ ചടങ്ങിൽ അദ്ദേഹത്തെ വസതിയിലെത്തി ആദരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.ജയകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.ലക്ഷ്മണൻ, താലൂക്ക് പ്രസിഡന്റ് കെ.അരവിന്ദാക്ഷൻ, താലൂക്ക് എക്സിക്യൂട്ടീവ് അംഗം രാധിക എന്നിവർ പങ്കെടുത്തു. സാധാരണക്കാരുടെ ജീവിതത്തെയും സംസ്‌കാരത്തെയും തന്റെ തൂലികയിലൂടെ അനശ്വരമാക്കിയ ഇയ്യങ്കോടിനുള്ള സമർപ്പണം വായനാപക്ഷാചരണത്തിന്റെ അർത്ഥവത്തായ നിമിഷങ്ങളിലൊന്നായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL