വടക്കഞ്ചേരി: ഫിഫ ലോകകപ്പ് ഫുട്‌ബാളിനോടനുബന്ധിച്ച് വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ നടത്തിയ സൗഹൃദ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ ജർമ്മനി കിരീടം നിലനിറുത്തി. സ്‌കൂളിൽ ആറ് അന്തർദേശീയ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ജർമ്മനിയും ഫ്രാൻസും തമ്മിലായിരുന്നു ഫൈനൽ. എതിരില്ലാത്ത മൂന്ന്‌ഗോളുകൾക്ക് ഫ്രാൻസിനെ പരാജയപ്പെടുത്തി ജർമ്മനി കിരീടം നേടി. പാലക്കാട് ജില്ലാ സ്‌പോർട്സ് കൗൺസിൽ നോമിനി വി.വി.വിജയൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ കെ.മായ, കെ.രതീഷ് കുമാർ എന്നിവർ സംസാരിച്ചു. എം.കെമോഹൻ കുമാർ, കെ.ഉണ്ണികൃഷ്ണൻ, സെബാസ്റ്റ്യൻ, ബിനു, പി.എം.നൂർ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |