കൊല്ലങ്കോട്: പി.എം ശ്രീ പദ്ധതി പിൻവലിക്കണമെന്നാവ്യപ്പെട്ട് സി.പി.ഐ നെന്മാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലങ്കോട് വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം എ.എൻ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. നെന്മാറ മണ്ഡലം സെക്രട്ടറി വി.കൃഷ്ണൻകുട്ടി, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.രാജൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ മുകുന്ദൻ, കെ.ഷിനാഫ്, ലോക്കൽ സെക്രട്ടറി ശിവരാമൻ എന്നിവർ സംസാരിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ രമേശ്, എൻ.സെൽവ മണി, എ.വി.രാജൻ, രാജേഷ്, ഗിരിജ എന്നിവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |