SignIn
Kerala Kaumudi Online
Sunday, 28 June 2026 3.04 AM IST

ലഹരിക്കെതിരെ ശക്തമായ നടപടി; കുഞ്ഞാലിക്കുട്ടി

kunjalikutty
മലപ്പുറം ഗവ.കോളേജിൽ നടന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എത്തിയപ്പോൾ

മലപ്പുറം: രാസലഹരികളുടേയും മയക്കുമരുന്നുകളുടേയും ഉപയോഗം വർദ്ധിക്കുകയും സാമൂഹിക വിപത്തായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ഗവൺമെന്റ് കോളേജിൽ എക്‌സൈസ് വകുപ്പ് നടത്തിയ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.പി.സ്മിജി അദ്ധ്യക്ഷയായി. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 200ഓളം കോളേജ് വിദ്യാർത്ഥികളും എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്ത ഫൺ റൺ മലപ്പുറം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച് മലപ്പുറം ഗവൺമെന്റ് കോളേജിൽ സമാപിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ പ്രദീപ് റാവു ഫൺ റൺ ഫ്ളാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. വിമുക്തി റിസോഴ്സ് പേഴ്സൺ കെ.ഗണേശൻ ലഹരിവിരുദ്ധ സന്ദേശം നൽകി. മലപ്പുറം ജില്ല വിമുക്തി മിഷൻ കോഡിനേറ്റർ പി.സിജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കെ.എസ്.ഇ.എസ്.എ മലപ്പുറം ജില്ലാ സെക്രട്ടറി ടി.കെ.സതീഷ്, മഞ്ചേരി എക്‌സൈസ് സർക്കിൾ ഓഫീസ് ഇൻസ്‌പെക്ടർ വി.സുരേഷ് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL