SignIn
Kerala Kaumudi Online
Saturday, 13 June 2026 9.16 PM IST

ഐ.ആർ.എസ്. ടീം യോഗം

s
S

പെരിന്തൽമണ്ണ: സബ് കളക്ടർ സാക്ഷി മോഹന്റെ നേതൃത്വത്തിൽ മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഐ.ആർ.എസ്. ടീം (ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റം) അവലോകന യോഗം ചേർന്നു. താലൂക്ക് തലത്തിൽ സ്വീകരിച്ചിട്ടുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങൾ, വെള്ളപ്പൊക്ക ഭീഷണിയുള്ള വില്ലേജുകൾ, ദുരിതാശ്വാസ ക്യാമ്പുകളുടെ മുന്നൊരുക്കങ്ങൾ, പകർച്ചവ്യാധി പ്രതിരോധ മരുന്നുകളുടെ ലഭ്യത, മറ്റു ചികിത്സാ സൗകര്യങ്ങൾ എന്നിവ യോഗം വിലയിരുത്തി. അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതിന് സബ് കളക്ടർ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകി. യോഗത്തിൽ പെരിന്തൽമണ്ണ ബി.ഡി.ഒ, പെരിന്തൽമണ്ണ ഡെപ്യൂട്ടി തഹസിൽദാർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി സൂപ്രണ്ട്, ആർ.എം.ഒ, ഹെൽത്ത് ഇൻസ്‌പെക്ടർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL