SignIn
Kerala Kaumudi Online
Saturday, 13 June 2026 8.44 PM IST

അദ്ധ്യാപക, വിദ്യാർത്ഥി അനുപാതം പുന:ക്രമീകരിക്കണം;പി.എസ്.എസ്.ടി.യു

pssttu
പ്രൈവറ്റ് സ്‌കൂൾ സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ ചിത്രകൂടം ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: അദ്ധ്യാപക,വിദ്യാർത്ഥി അനുപാതം പുന:ക്രമീകരിച്ച് മുഴുവൻ സ്‌കൂൾ വിദ്യാർത്ഥികൾക്കും കലാ,​പ്രവൃത്തി പരിചയ വിഷയങ്ങൾ പഠിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കണമെന്ന് പ്രൈവറ്റ് സ്‌കൂൾ സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം സ്‌കൗട്ട് ഹാളിൽ ചേർന്ന സമ്മേളനം പി.എസ്.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ ചിത്രകൂടം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ.ലോഹിതാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. യൂനസ് മുസ്ല്യാരകത്ത് മുഖ്യ പ്രഭാഷണം നടത്തി.
സർവീസിൽ നിന്ന് വിരമിക്കുന്ന ബഷീർ ചിത്രകൂടം, കെ.ലോഹിതാക്ഷൻ,എൻ.എം.ശ്രീലത,​കെ.ടി.ദീപ,​വി .ബീന എന്നിവരെ ആദരിച്ചു. യാത്രയയപ്പ് സമ്മേളനം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സഞ്ജയ്കുമാർ അദ്ധ്യക്ഷത വഹിച്ചു.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL