SignIn
Kerala Kaumudi Online
Friday, 23 October 2026 5.44 AM IST

കെ.വി.വി.ഇ.എസ് കൺവെൻഷൻ

lockel
കെ വി വി ഇ എസ് ബേപ്പൂർ മണ്ഡലം കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്യുന്നു ​

ഫറോക്ക്​: ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള സർക്കാർ നീക്കം പൂർണമായും ഉപേക്ഷിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.​ വ്യാപാരികളുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ പ്രതിഷേധം കണക്കിലെടുത്ത്, നിർദ്ദിഷ്ട നിയമം പൂർണമായും പിൻവലിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.​ കെ.വി.വി.ഇ.എസ് സംസ്ഥാന സെക്രട്ടറി സലിം രാമനാട്ടുകര കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.പി. രാജൻ അ​ദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബീരാൻ, എം. മമ്മുണ്ണി, എം.കെ. അബൂബക്കർ, സംഷീർ ഫറോക്ക്, പ്രേമൻ കുമ്മായി, നൗഷീദ് അരീക്കാട്, മിനി പ്രദീപ്, വാഹീദ ചെറുവണ്ണൂർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL