SignIn
Kerala Kaumudi Online
Friday, 23 October 2026 5.44 AM IST

പിന്നാക്ക വികസന വായ്പ വിതരണം

img
ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പിന്നാക്ക വികസന കോർപ്പറേഷൻ വായ്പ പ്രസിഡന്റ് ഷൈജി പ്രമോദ് വിതരണം ചെയ്തപ്പോൾ

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ പിന്നാക്ക വികസന കോർപ്പറേഷൻ വായ്പാവിതരണം പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജി പ്രമോദ് നിർവഹിച്ചു. പഞ്ചായത്തിലെ 27 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി രണ്ടു കോടി അൻപത്തിയാറ് ലക്ഷത്തി നാൽപതിനായിരം രൂപയാണ് വിതരണം ചെയ്തത്. സി.ഡി.എസ് ചെയർപേഴ്സൺ അനിത.കെ അദ്ധ്യക്ഷത വഹിച്ചു. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനേജർ ഗിരിജ.ആർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി ചന്ദ്രൻ , സജിതകുമാരി സി.കെ , വാർഡ് മെമ്പർ ആബിത പ്രസംഗിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ലീബ പി.ടി.കെ സ്വാഗതവും രമ്യ എം.ടി.കെ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL