തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിൽ ബ്രഹ്മഗിരിയുടെ താഴ്‌വരയിലെ നെട്ടറ ഗ്രാമത്തിന് ഇപ്പോൾ സൂര്യകാന്തിച്ചന്തമാണ്. നെട്ടറ പാലത്തിനും കാളിന്ദിയുടെ തീരത്തുമായി ലീസിനെടുത്ത ആറര ഏക്കർ സ്ഥലത്തെ രണ്ട് ഏക്കറിൽ സജീഷ് കുറുമ്പോലിൽ നട്ടുവളർത്തിയതാണ് ഈ സൂര്യകാന്തി ചെടികൾ . ജൂൺ അഞ്ചിനാണ് കൃഷിയിറക്കിയത്. രണ്ടുമാസം ആയതേയുള്ളൂ നിറയെ സൂര്യകാന്തിയും കൂട്ടിന് ചെണ്ടുമല്ലിയും. പൂക്കൾ കാണാൻ ഗുണ്ടിൽപേട്ടിലേക്കും കർണാടകയിലേക്കും പോവുന്ന സഞ്ചാരികൾ വയനാട്ടിലെത്തിയാൽ നെട്ടറയിലെ സൂര്യകാന്തിപ്പാടം എവിടെയാണെന്ന ചോദ്യവുമുണ്ട്. കർണാടക മാതൃകയിൽ കൃഷി ചെയ്ത് പരിപാലിച്ച പൂന്തോട്ടത്തിൽ നൂറുകണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്. ഗംഗാ, കാവേരി ഇനത്തിൽപ്പെട്ടതാണ് സൂര്യകാന്തികൾ. പൂ കൃഷിക്കു പുറമെ ചോളം, ഇഞ്ചി, കാപ്പി, ചേമ്പ്, പച്ചക്കറികൾ എന്നിവയുംസജീഷ് നട്ടുപരിപാലിക്കുന്നു ഭാര്യ രജിതയും മക്കളായ അദ്വൈത് കൃഷ്ണയും അഭിനവ് കൃഷ്ണയും സഹായവുമായി എന്നും കൂടെയുള്ളതാണ് സജീഷിന്റെ കൃഷിയിടെ കരുത്ത്.
മുഖഛായ മാറ്റി നെട്ടറ പാലം
ഒരു പാലവും റോഡും വന്നതോടെ മുഖഛായ മാറിയ ഗ്രാമമാണ് നെട്ടറ. മുൻ മന്ത്രി ഒ. ആർ.കേളു മുൻകൈയെടുത്ത് 12.47 കോടി രൂപ ചെലവിൽ കിഫ്ബി പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച നെട്ടറ പാലം തിരുനെല്ലി എന്ന വനഗ്രാമത്തിന്റെ മുഖം തന്നെ മാറ്റി. പച്ചപ്പ് നിറഞ്ഞ വയലുകൾക്ക് അരപ്പട്ട കെട്ടിയത് പോലെ കാളിന്ദി വയലുകളെ കീറിമുറിച്ച് ഒഴുകുന്നു.അതിന് കുറെകെയാണ് നെട്ടറ പാലം. കേരളത്തിനകത്തും പുറത്തു നിന്നും മാത്രമല്ല, വിദേശികൾ പോലും നെട്ടറ പാലവും പ്രകൃതി ഭംഗിയും തേടി വരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |