SignIn
Kerala Kaumudi Online
Sunday, 28 June 2026 3.01 AM IST

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

img
മണിയൂർ നവോദയയിൽ ലഹരി വിരുദ്ധ റാലി നടന്നപ്പോൾ

വടകര: മണിയൂർ ജവഹർ നവോദയ വിദ്യാലയവും കാരുണ്യം പെയ്ൻ ആൻറ് പാലിയേറ്റീവ് കെയറും സംയുക്തമായി ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. മണിയൂർ തുറശ്ശേരി മുക്കിൽ ജവഹർ നവോദയ പ്രിൻസിപ്പൽ സുരേഷ് വി.എം, പഞ്ചായത്ത് പ്രസിഡൻ്റ് ദിൻഷ കെ എന്നിവർ ഫ്ലാഗ് ഒഫ് ചെയ്തു. റാലി കാരുണ്യം ക്ലിനിക്കിന് സമീപത്ത് സമാപിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ദിൻഷ കെ. ഉദ്ഘാടനം ചെയ്തു. ആർച്ച രത്തു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. വിഷ്‌ണു മുതുവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു.

എം.പി. അബ്ദുൽ റഷീദ്, സി.വി.നഫീസ, ടി.സി.സജീവൻ, പി.പി. ഹമീദ്, ആധവ്, ആഫിയ മുഹമ്മദ്, അസ്‌കറലി, കെ.എ. നാസർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, RALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL