മടവൂർ: പുല്ലാളൂർ തച്ചൂർതാഴം ശിഹാബ് തങ്ങൾ സെന്റർ നിർമ്മിച്ചു നൽകിയ ബൈത്തുറഹ്മ വീടിന്റെ താക്കോൽ ദാനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പി. മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. വി.എം. ഉമ്മർ മുഖ്യ പ്രഭാഷണം നടത്തി. കെ.ടി അബ്ദുൽ അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് ഹാജി, ചൊവ്വഞ്ചേരി അബ്ദുൽ അസീസ്,ഇ.പി. അബ്ദുൽ ബഷീർ എന്നിവരെ ആദരിച്ചു. അഡ്വ.പി.കെ. ഫിറോസ് എം.എൽ.എ, പി.മുഹമ്മദലി, പി.പി. ജലീൽ ബാഖവി പാറന്നൂർ, ഒ.പി. നസീർ, ടി. മൊയ്‌തീൻ കോയ, സഫിയ മുഹമ്മദ്, അഡ്വ.നൂറുദ്ദീൻ ചെറുവറ്റ, ലൈല നരിക്കുനി, കെ.പി. മുഹമ്മദൻസ്, സീന അശോകൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |