SignIn
Kerala Kaumudi Online
Sunday, 28 June 2026 3.02 AM IST

ഹെലൻ കെല്ലർ ദിനാചരണം

basheer
ഹെലൻ കെല്ലർ ദിനാചരണം മന്ത്രി പി.കെ ബഷീർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കോർപ്പറേഷൻ സമന്വയ പ്രോജക്ടും കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡും ചേർന്ന് സംഘടിപ്പിച്ച ഹെലൻ കെല്ലർ ദിനാചരണവും കാഴ്ച പരിമിതരായ വനിതകളുടെ സംസ്ഥാനതല സംഗമവും പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ ഉദ്ഘാടനം ചെയ്തു. എസ്.കെ പൊറ്റെക്കാട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മേയർ ഒ.സദാശിവൻ അദ്ധ്യക്ഷനായി. കെ.ജെ വർഗീസ്, കെ.എം അബ്ദുൽ ഹക്കീം, ടി സുനിൽ, ബി. വിനോദ്, കെ. വിജയകുമാരി പ്രസംഗിച്ചു. ഡോ. എസ്.കെ ബീനാകൃഷ്ണൻ ഹെലൻ കെല്ലർ അനുസ്മരണ പ്രഭാഷണം നടത്തി. കമ്പ്യൂട്ടർ പരിശീലനം പൂർത്തിയാക്കിയ കാഴ്ചപരിമിതരായ വനിതകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, വനിതാ ഭാരവാഹികൾക്ക് ആദരം എന്നിവയുമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL