നാദാപുരം: ടി.ഐ.എം കമ്മിറ്റിയും നാദാപുരം പാലിയേറ്റീവ് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന കിടപ്പു രോഗി സംഗമം നാദാപുരത്ത് ആരംഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.സി. ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.നവാസ്, എ. റഹിം, മുഹമ്മദ് ബംഗ്ലത്ത്, കെ.ഹേമചന്ദ്രൻ, നരിക്കോളിൽ ഹമീദ് ഹാജി, എ.ആമിന, പി.കെ ജാഫർ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാം കുനി, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീലത, രംഗീഷ് കടവത്ത്, അബ്ദുല്ല വയലോളി തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും. കെ.എം.അഭിജിത്ത് എം.എൽ.എ. പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |