SignIn
Kerala Kaumudi Online
Saturday, 13 June 2026 8.58 PM IST

ദുരന്തനിവാരണ സേന രൂപീകരിച്ചു

kdy1-
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ദുരന്തനിവാരണ സേന അംഗങ്ങൾക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുബൈർ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 50 അംഗ ദുരന്തനിവാരണ സേന രൂപീകരിച്ചു. ഏകദിന പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ഉനൈസത്ത് അദ്ധ്യക്ഷത വഹിച്ചു. ​ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കാദർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹൈറുന്നിസ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി. എം. മനോജ്, പ്രിയങ്ക കരുഞ്ഞിയിൽ, ശ്യാമള രവീന്ദ്രൻ, ബേബി, ഹഫ്സത്ത്, റംല മുഹമ്മദാലി, ഷബീറ അഷ്കർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ആദർശ്, പ്ലാൻ ക്ലാർക്ക്പി. ഷമീർ എന്നിവർ പ്രസംഗിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിതിൻ വട്ട്യാലത്ത് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫസലു റഹ്മാനെ ക്യാപ്റ്റനായും രാജലക്ഷ്മണനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL