SignIn
Kerala Kaumudi Online
Saturday, 13 June 2026 10.28 PM IST

സ്വാഗതസംഘം രൂപീകരിച്ചു

k
കൊഴുക്കല്ലൂരിൽ കർഷകസംഘം പേരാമ്പ്ര ഏരിയാ സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം പി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: കർഷകസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം 14ന് കൊഴുക്കല്ലൂർ കെ.ജി.എം.എസ് യു.പി സ്കൂളിൽ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ കർഷകസംഘം ഏരിയാ പ്രസിഡന്റ് പി പി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം പി .പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം വിശ്വൻ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നിബിത, പി വിജയൻ, കെ സി അനൂപ് , കെ ടി കെ പ്രഭാകരൻ, എൻ പി ശോഭ, നീരജ്, കെ കെ ദിവാകരൻ എന്നിവർ പ്രസംഗിച്ചു. വി മോഹനൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് ടി നിബിത ( ചെയർപേഴ്സൺ), വി മോഹനൻ (കൺവീനർ), കെ ഷൈനു (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL