SignIn
Kerala Kaumudi Online
Saturday, 13 June 2026 10.28 PM IST

അങ്കണവാടി പ്രവേശനോത്സവം

photo
ചേളന്നൂർ എട്ടേരണ്ട് പുറായിൽ അങ്കണവാടി പ്രവേശനോത്സവവും ഉന്നത വിജയികളെ ആദരിക്കലും വാർഡ് മെമ്പർ സുഭിത പുറായിൽ ഉദ്ഘാടനം ചെയ്യുന്നു

ചേളന്നൂർ: ചേളന്നൂർ എട്ടേരണ്ട് പുറായിൽ അങ്കണവാടി പ്രവേശനോത്സവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. വാർഡ് മെമ്പർ സുഭിത പുറായിൽ ഉദ്ഘാടനം ചെയ്തു. മോണിറ്ററിംഗ് കമ്മിറ്റി അംഗം ചോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ സി.കെ.ഷാജി മുഖ്യാതിഥിയായി. പുറായിൽ അങ്കണവാടി പൂർവ വിദ്യാർത്ഥികളായ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ നൈസ നെയ്റബ് ടി.ടി.,വി.ടി.അൽഫ ഫാത്തിമ, സി.കെ. നേഹ ഫാത്തിമ വിടി, ശ്രീനന്ദ സി.വി.എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. അങ്കണവാടി വർക്കർ ശോഭന പുറായിൽ സ്വാഗതവും അശ്വതി കിഷോർ നന്ദിയും പറഞ്ഞു. മോണിറ്ററിംഗ് കമ്മറ്റി അംഗങ്ങളായ ഫൈസൽ വി.കെ, മൂസ മണ്ണറാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL