SignIn
Kerala Kaumudi Online
Saturday, 13 June 2026 8.40 PM IST

മഴക്കാല രോഗങ്ങൾക്കെതിരെ ബോധവത്ക്കരണ ക്ലാസ് 

juy
കേ​ര​ള​കൗ​മു​ദി​യും​ ​കോ​യാ​സ് ​ഹോ​സ്പി​റ്റ​ലും​ ​സം​യു​ക്ത​മാ​യി​ ​കോ​ഴി​ക്കോ​ട് ​ശി​വ​ദാ​സ് ​സ്മാ​ര​ക​ ​ഹാ​ളി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​മ​ഴ​ക്കാ​ല​ ​രോ​ഗ​ ​ബോ​ധ​വ​ത്ക​ര​ണ​ ​സെ​മി​നാ​റി​ൽ​ ​ഡോ.​ ​കെ.​ ​അ​ങ്കി​ത്ത് ​പ്ര​സം​ഗി​ക്കു​ന്നു.

കോഴിക്കോട്: കൊളത്തറ ശിവദാസ് സ്മാരക ഗ്രന്ഥശാലയും കേരളകൗമുദി ദിനപത്രവും സംയുക്തമായി ചെറുവണ്ണൂർ കോയാസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മഴക്കാല രോഗങ്ങൾക്കെതിരെ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പത്മകുമാർ എം ഉദ്ഘാടനം ചെയ്തു. ഡോ.അങ്കിത് കെ (കോയാസ് ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗം) ക്ലാസെടുത്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സന്തോഷ് ഉള്ളാടത്ത് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതി അംഗം പ്രേമലത തെക്കുവീട്ടിൽ, കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ ശിവപ്രസാദ് എം പ്രസംഗിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി രജിത് മുല്ലശ്ശേരി സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സുരേശൻ പറന്നാട്ടിൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL