SignIn
Kerala Kaumudi Online
Saturday, 13 June 2026 10.27 PM IST

മത്സ്യത്തൊഴിലാളി കൺവെൻഷൻ

fishermen
fishermen

ചാലിയം: ജനറൽ മത്സ്യത്തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) കടലുണ്ടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക സമ്മേളനം ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമൻ ഉദ്ഘാടനം ചെയ്തു. ആനപ്പുറം നാസർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ടി.കെ സിദ്ദീഖ് (പ്രസിഡന്റ്), വി.ടി ലത്തീഫ് (വൈസ് പ്രസിഡന്റ്). എ.പി.സിദ്ധാർത്ഥൻ (ജനറൽ സെക്രട്ടറി) ആനപ്പുറം നാസർ (ജോയിന്റ് സെക്രട്ടറി) റിയാസ് ടി.കെ. (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. തെക്കു പടിഞ്ഞാറൻ മൺസൂൺകാലം നേരത്തെ ആരംഭിച്ച സാഹചര്യത്തിൽ മത്സ്യമേഖലയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളിലും പ്രതിസന്ധികളിലും ഫിഷറീസ് വകുപ്പ് ജാഗ്രത പുലർത്തണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCOSHED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL