കുറ്റ്യാടി : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുറ്യാടിയിൽ ബാലസഭ കളിക്കൂട്ടം ഫെസ്റ്റിവൽ കാമ്പെയിൻ സംഘടിപ്പിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് വൈസ് പ്രസിഡന്റ് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ പി ഷരുണ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബിന മോഹൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെ.സി പുരുഷു, സുമയ്യ പ്രസംഗിച്ചു.
കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ കെ.പി റോഷ്ന സ്വാഗതവും സാമൂഹ്യ ഉപസമിതി കൺവീനർ ബിന്ദു കെ.പി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
