SignIn
Kerala Kaumudi Online
Monday, 25 May 2026 10.43 AM IST

ബാബു എളളങ്ങലിന് പുരസ്കാരം

puraskaram
പാമ്പുവേലായുധൻ സ്മാരക പുരസ്കാരം സ്വീകരിക്കുന്ന ബാബു എള്ളങ്ങൽ 2 ) ബാബു എള്ളങ്ങൽ

മുക്കം: മലയോരമണ്ണിലെ ജീവകാരുണ്യ പ്രവർത്തകനും വനംവകുപ്പ് സ്നേക് റെസ്ക്യൂ അംഗവും എന്റെ മുക്കം സന്നദ്ധസേനാംഗവുമായ ബാബു എള്ളങ്ങലിന് ഈ വർഷത്തെ പാമ്പ് വേലായുധൻ സ്മാരക പുരസ്കാരം. പാമ്പുപിടുത്തക്കാരനും സർപ്പയജ്ഞക്കാരനുമായിരുന്ന പാമ്പ് വേലായുധന്റെ സ്മരണാർത്ഥം പാമ്പ് വേലായുധൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരമാണിത്. സന്നദ്ധസേനാംഗമെന്ന നില യിൽ മനുഷ്യരുടെയും ജീവജാലങ്ങളുടെയും സുരക്ഷയെ മുൻനിർത്തി, കഴിഞ്ഞ കുറേവർഷങ്ങളായി ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ ബാബു എള്ളങ്ങൽ സജീവമാണ്. പാമ്പുപിടുത്തത്തിലും സന്നദ്ധസേവന രംഗത്തും കാഴ്ചവച്ച നിസ്തുല പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്ക്കാരം. കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജനകേന്ദ്രത്തിൽ നടന്ന ഓർമ്മദിനാചരണച്ചടങ്ങിൽ ഗായകൻ പന്തളം ബാലനിൽനിന്ന് ബാബു പുരസ്കാരം ഏറ്റുവാങ്ങി. വാവ സുരേഷ് അദ്ധ്യക്ഷനായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL