SignIn
Kerala Kaumudi Online
Monday, 25 May 2026 6.52 AM IST

മാപ്പിള കലാ അക്കാഡമി കേന്ദ്ര കമ്മിറ്രി വാർഷികം

mappila
മാപ്പിള കലാ അക്കാഡമി

കോഴിക്കോട്: കേരള മാപ്പിള കലാ അക്കാഡമി കേന്ദ്ര കമ്മിറ്റി 42ാം വാർഷികാഘോഷം 14, 15, തിയതികളിൽ എളേറ്റിൽ കാഞ്ഞിരമുക്ക് പട്ടേരി കണ്ടിയിൽ നടക്കും. ഒപ്പന പരിശീലകൻ ആദം നെടിയനാട് അനുസ്മരണം, അഖില കേരള മാപ്പിളപ്പാട്ട് മത്സരം, പ്രമുഖരെയും ആദരിക്കൽ എന്നിവ നടക്കും. 14 ന് രാവിലെ എട്ട് മണി മുതൽ മാപ്പിളപ്പാട്ട് രചന, പരിശീലന, വിധി നിർണയ , സംഗീത , അവതരണ, ക്ലാസുകൾ കേരളത്തിലെ കലാകാരന്മാർ സിമ്പോസിയത്തിൽ അവതരിപ്പിക്കും. തനത് മാപ്പിളപ്പാട്ട്, ജനറൽ മാപ്പിളപ്പാട്ട്, ഭക്തി ഗാനം, മദ്ഹ് ഗാനം, സിനിമയിലെ മാപ്പിളപ്പാട്ട് എന്നിവ ഓൺലൈനിൽ നടത്തും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 8281675915 നമ്പറിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL