വൈക്കം: വൈക്കം ഫൊറോനതല ബൈബിൾ കലോത്സവത്തിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് ഇടവക ഒന്നാം സ്ഥാനം നേടി. ചെമ്പ് സെന്റ് തോമസ്, ഇടയാഴം സെന്റ് ജോസഫ് ഇടവകകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൊതവറ സെന്റ് സേവ്യേഴ്സ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കലോത്സവം ഉല്ലല ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ.വിൻസെന്റ് പറമ്പത്തറ ഉദ്ഘാടനം ചെയ്തു. ഫൊറോനാ ബൈബിൾ കലോത്സവ കമ്മറ്റി കൺവീനർമാരായ ഫാ. ഷിജോ കോനൂപ്പറമ്പൻ, ഫാ. ഡിനോ മാണിക്കത്താൻ, ഫാ. ജോസഫ് മേച്ചേരിൽ, സിസ്റ്റർ ജിസ്മി, ജീസ് പി പോൾ എന്നിവർ സംസാരിച്ചു. ഫാ.ഷിജോ കോനൂപ്പറമ്പൻ ട്രോഫികൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |