
കോട്ടയം: പാമ്പാടി പതിമൂന്നാം മൈലിൽ സ്കൂട്ടർ യാത്രികരായ യുവതികൾ ബസിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ റോഡിൽ മാർഗതടസം സൃഷ്ടിച്ചവരെക്കുറിച്ച് അന്വേഷണം. അശ്രദ്ധമായി റോഡിൽ സ്കൂട്ടർ നിർത്തിയുണ്ടാക്കിയ തടസമാണ് അപകടത്തിന് കാരണമായതെന്ന് കോട്ടയം ആർ.ടി.ഒ ഡി. ജയരാജ് പറഞ്ഞു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരാൾ റോഡിൽ സ്കൂട്ടർ നിർത്തി മറ്റൊരാളുമായി സംസാരിക്കുന്നത് കാണാം. സംഭവത്തിൽ പൊലീസിന്റെ അന്വേഷണത്തിനുശേഷം ഇവർക്കെതിരെ നടപടിയുണ്ടായേക്കുമെന്നും ആർ.ടി.ഒ വ്യക്തമാക്കി.
ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിൽ റോഡിൽ വാഹനം നിർത്തുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് ആർ.ടി.ഒ പറഞ്ഞു. പൊലീസിന്റെ അന്വേഷണത്തിനുശേഷം സ്കൂട്ടർ റോഡിൽ നിറുത്തിയ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തിൽ മീനടം സ്വദേശികളായ കൃപയും ആഷ്ലിയുമാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ബസിന്റെയും മറ്റൊരു ബസിന്റെയും ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിലൂടെയാണ് അപകടത്തിന്റെ കാരണം വെളിപ്പെട്ടത്. സ്കൂട്ടർ നിറുത്തി സംസാരിച്ചു നിൽക്കുന്നവ
ർക്കെതിരെ വലിയ വിമർശനമാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |