SignIn
Kerala Kaumudi Online
Monday, 24 August 2026 4.25 AM IST

പുന്നമടയിൽ കോട്ടയത്തിന് നിരാശ

nnnn

കോട്ടയം: നെഹ്റുട്രോഫിയിൽ കിരീടമോഹവുമായി പുന്നമടക്കായലിലെത്തിയ കോട്ടയത്തെ ബോട്ട് ക്ലബുകൾ തുഴഞ്ഞ ചുണ്ടനുകൾ ഫൈനലിൽ കാണാതെ പുറത്തായി. സെക്കൻഡുകളുടെ വ്യത്യസത്തിലാണ് നാട്ടകം ബോട്ട് ക്ലബിന്റെ ചെറുതനയ്ക്ക് തലനാരിഴയ്ക്കാണ് ഫൈനലിൽ ഇടം നഷ്ടമായത്. അതേസമയം ചെറുതനയ്ക്ക് പുറമേ കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പുണ്യാളൻ നിരണം, ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ ആർപ്പൂക്കര ചുണ്ടൻ എന്നിവ ചാമ്പ്യൻസ് ബോട്ട് ലീഗിലേക്ക് യോഗ്യത നേടി.

കോട്ടയം ടീമുകൾ പിന്നിലായെങ്കിലും കിരീടം നേടിയ അരോമ ചുണ്ടന്റെ അമരം കാത്തത് കുമരകം സ്വദേശി രാജീവാണ്. കഴിഞ്ഞവർഷം കിരീടം നേടിയ വീയപുരം ചുണ്ടനെ നിയന്ത്രിച്ചതും രാജീവായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടന്റെ അമരത്തും കുമരകം സ്വദേശികളായിരുന്നു. അവസാനലാപ്പിൽ രാജിവിന്റെ തുഴക്കുത്തിലാണ് അരോമ ചുണ്ടൻ മൈക്രോ സെക്കന്റു വ്യത്യാസത്തിൽ നടുഭാഗത്തെ തോൽപ്പിച്ചു ജേതാക്കളായത്.

ലൂസേഴ്സ് ഫൈനലിൽ മൂന്ന് കോട്ടയം ടീമുകൾ മത്സരിച്ചെങ്കിലും ജേതാവായത് പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നിരണം ചുണ്ടനായിരുന്നു. പുത്തൻ ചുണ്ടനുകളായ ആർപ്പുക്കരയും പുണ്യാളനും ലൂസേഴ്സിൽ രണ്ടും മൂന്നും സ്ഥാനത്തെത്തി.

ഞെട്ടിച്ച് നാട്ടകം

ഏതാനും ദിവസം മാത്രം പരിശീലനം നടത്തിയ നാട്ടകം ബോട്ട് ക്ലബിന്റെ ചെറുതന ചുണ്ടനിലെ പ്രകടനം ഏറെ ശ്രദ്ധേയമായി. ഹീറ്റിസിൽ അരോമ ചുണ്ടനെ വിറപ്പിച്ച ശേഷമാണ് നാട്ടകം കീഴടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, NEHRUTROPHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL