കോട്ടയം : സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിക്ക് ജില്ലയിൽ മികച്ച പ്രതികരണം. പദ്ധതി ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ സീറോ ടിക്കറ്റുകളുടെ മൂല്യം 67 ലക്ഷം രൂപ പിന്നിട്ടു. പ്രിയദർശിനി ബസുകൾ സർവീസ് നടത്തുന്ന ഭൂരിഭാഗം ഡിപ്പോകളിലും 10 ലക്ഷത്തിലധികം രൂപയുടെ സീറോ ടിക്കറ്റ് കളക്ഷൻ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത് വൈക്കം ഡിപ്പോയിലാണ്. 87,380 സ്ത്രീകൾ സൗജന്യ യാത്ര നടത്തിയതോടെ 18.96 ലക്ഷം രൂപയുടെ സീറോ ടിക്കറ്റ് കളക്ഷനാണ് രേഖപ്പെടുത്തിയത്. കോട്ടയം ഡിപ്പോയിൽ 10.55 ലക്ഷം, ചങ്ങനാശേരി ഡിപ്പോയിൽ 10.31 ലക്ഷം, പൊൻകുന്നത്ത് 10.62 ലക്ഷം, ഈരാറ്റുപേട്ടയിൽ 10 ലക്ഷം രൂപയുടെ സീറോ ടിക്കറ്റ് വിതരണം രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞ കളക്ഷൻ പാലാ ഡിപ്പോയിലാണ്. ഏഴ് ലക്ഷം. സ്ത്രീകളുടെ യാത്രാചെലവ് കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത ഉപയോഗവും വർദ്ധിപ്പിക്കാൻ പദ്ധതിയ്ക്ക് കഴിഞ്ഞതായി കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |