
കോട്ടയം: ഭിന്നശേഷിയുള്ളവരെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ക്ഷേമ പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി അഡ്വ. മോൻസ് ജോസഫ്. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെലൻ കെല്ലർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം അതിരൂപത സഹായ മെത്രാൻ ഗിവർഗ്ഗീസ് മാർ അപ്രേം അദ്ധ്യക്ഷത വഹിച്ചു. ഫാ. തോമസ് ആനിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. സുനിൽ പെരുമാനൂർ, സതീഷ് കുമാർ പി.എസ്, ഫാ. ജെഫിൻ ഒഴുങ്ങാലിൽ, ഷൈല തോമസ്, മേരി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |