
വൈക്കം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം മേഖലാ പ്രവർത്തകയോഗം വൈക്കം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്നു. മേഖലാ പ്രസിഡന്റ് ടി.ജി.പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രനിർവാഹക സമിതി അംഗം ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ ശശിധരന്റെ സ്മരണാർത്ഥം നടത്തിവരാറുള്ള വി.കെ.എസ് ശാസ്ത്ര സാംസ്‌കാരിക ഉത്സവം വൈക്കത്ത് ഒക്ടോബർ 2, 3, 4 തീയതികളായി നടത്തുന്നതിന് തീരുമാനിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മരണ ദിനമായ ജൂലായ് അഞ്ചിന് വൈക്കം സമൂഹം ഹാളിൽ സ്വാഗതസംഘ രൂപീകരണ യോഗം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |