
കോട്ടയം : മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ.ഫോൺ കണക്ഷനുകളുടെ എണ്ണം ജില്ലയിൽ 15,000 പിന്നിട്ടു. വീടുകൾ, ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യമായും മിതനിരക്കിലുള്ളതുമായ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വിപുലമായ ഒപ്ടിക്കൽ ഫൈബർ ശൃംഖലയും പ്രാദേശിക നെറ്റ് വർക്ക് ഓപ്പറേറ്റർമാരുടെ സഹകരണവും കെ.ഫോണിന്റെ സേവന വ്യാപനത്തിന് കരുത്തേകുന്നു.
രജിസ്റ്റർ ചെയ്യാൻ
പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെ.ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെഫോൺ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 18005704466 എന്ന ടോൾഫ്രീ നമ്പർ വഴിയും കണക്ഷനായി രജിസ്റ്റർ ചെയ്യാം. കെ.ഫോൺ പ്ലാനുകളെയും ഓഫറുകളെയും കുറിച്ച് https://kfon.in/ ൽ സന്ദർശിക്കുകയോ 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പരിൽ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്‌തോ അറിയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |