SignIn
Kerala Kaumudi Online
Saturday, 13 June 2026 8.45 PM IST

പച്ചക്കറി വിത്തിടീൽ

onam

എലിക്കുളം : ഓണക്കാലത്ത് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യവുമായി എലിക്കുളം പഞ്ചായത്തിൽ ഓണത്തിനൊരു കൂട പച്ചക്കറി പദ്ധതി തുടങ്ങി. മല്ലികശ്ശേരി കരിമുണ്ടയിൽ വാസുവിന്റെ കൃഷിയിടത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് വിത്തിടീൽ ഉദ്ഘാടനം ചെയ്തു. വാർഡംഗം ജിമ്മി ജോസ് കുഴിപ്പാലത്തറയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് മുഖ്യപ്രഭാഷണവും,​ അസി.കൃഷി ഓഫീസർ എ.ജെ.അലക്സ് റോയ് പദ്ധതി വിശദീകരണവും നടത്തി. അസി.കൃഷി ഓഫീസർ പ്രജീഷ് ചെറുവള്ളി, നാട്ടുചന്ത സെക്രട്ടറി വിത്സൻമാത്യു പാമ്പൂരിക്കൽ, പാടശേഖരസമിതി പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, കെ.വി.മനോജ്, ടോമു ജോസ്, പി.എസ്.പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL