SignIn
Kerala Kaumudi Online
Saturday, 13 June 2026 8.45 PM IST

സിൽവർ ജൂബിലി ഭവനദാന പദ്ധതി

bhava

കോട്ടയം : ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്‌കൂളിലെ നവീകരിച്ച മികച്ച സൗകര്യങ്ങളോടുകൂടിയ പ്രീസ്‌കൂൾ ' ബസേലിയൻ ബ്ലൂംസ് ' സിനിമാ താരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ ഭവന ദാന പദ്ധതിയുടെ സമാരംഭം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് നിർവഹിച്ചു . പദ്ധതിയുടെ ഭാഗമായി അർഹരായവർക്ക് നിർമ്മിച്ച് നൽകുന്ന അഞ്ച് വീടുകളിൽ ആദ്യ വീടിന്റെ താക്കോൽദാനം മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചിരുന്നു. സെക്രട്ടറി പ്രൊഫ. ജേക്കബ് കുര്യൻ ഓണാട്ട്, പ്രിൻസിപ്പൽ നിനി എബ്രഹാം എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL