SignIn
Kerala Kaumudi Online
Saturday, 13 June 2026 8.45 PM IST

അരുവിക്കച്ചാൽ വെള്ളച്ചാട്ടം ,​ ടൂറിസം സീസണിന് തുടക്കം കുറിച്ച് യോഗാഭ്യാസം

toor

പാലാ : അരുവിക്കച്ചാൽ വെള്ളച്ചാട്ടം ടൂറിസം സീസണിന് തുടക്കം കുറിച്ച് ഭരണങ്ങാനം അസ്സീസി യോഗാ ക്ലബ് അംഗങ്ങളുടെ യോഗാഭ്യാസം. ക്ലബിനെ പ്രതിനിധീകരിച്ച് മുപ്പത്തിയഞ്ചോളം പേരാണ് വെള്ളച്ചാട്ടം സന്ദർശനത്തിന് എത്തിയത്. യോഗാഭ്യാസികളുടെ ശീർഷാസനത്തിനും ശലഭാസനത്തിനുമെല്ലാം അരുവിക്കച്ചാൽ സാക്ഷിയായി. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘത്തെ സ്വീകരിച്ച് പഞ്ചായത്തംഗം മിനിമോൾ ബിജു യോഗാചാര്യൻ ജോർജിനെ ഷാൾ അണിയിച്ചു.

ഭൂമിക നേറ്റീവ് വിൻഡോ മാനേജർ ശോഭന കുഞ്ഞുമോൻ യോഗാ ക്ലബ് പ്രസിഡന്റ് പി.സി. ജോസഫ് പൂണ്ടിക്കുളത്തിന് പൂച്ചെണ്ട് നൽകി. നേറ്റീവ് വിൻഡോ നാട്ടുപച്ചയുടെ അഞ്ചാമത് സീസൺ പ്രവർത്തനം അഡ്വ. ഫാ. സിബി പാറടിയിൽ ഉദ്ഘാടനം ചെയ്തു. ഭൂമിക സെക്രട്ടറി എബി ഇമ്മാനുവൽ ഗ്രാമജാലകം പ്രവർത്തനം അവതരിപ്പിച്ചു. അരുവിക്കച്ചാലിൽ കുളിച്ച് കയറിയ സന്ദർശകർക്ക് നാട്ടുപച്ചയിൽ നിന്ന് ചൂട് ഉള്ളിവടയും ചായയും വിതരണം ചെയ്തു. യോഗാ ക്ലബിന്റെ യോഗം പാതാമ്പുഴ പ്ലത്തോട്ടം ജാക്ക് ഗ്രോവ് ഫാം ഹൗസിൽ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL