മയ്യനാട് : ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ ദേശീയ, അന്തർ ദേശീയ തപാൽ ദിനങ്ങളോടനുബന്ധിച്ച് ഗ്രന്ഥശാലയ്ക്ക ഒരു കത്ത് എന്ന വിഷയത്തിൽ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു.സീനിയർ വിഭാഗത്തിൽ സ്വാതി കൃഷ്ണ, ജെ.അനന്തിത, കാർത്തിക തങ്കം എന്നിവരും ജൂനിയർ വിഭാഗത്തിൽ കൃഷ്ണബാല, തീർത്ഥ, സ്വരൂപ് കൃഷ്ണ, അറഫ അൻസാരി എന്നിവരും യഥാക്രമം ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. എൽ.ആർ.സി ജോ. സെക്രട്ടറി വി.സിന്ധു, പ്രസിഡന്റ് കെ.ഷാജിബാബു, ബാലവേദി കൺവീനർ ഷാരി വി.ഭരൻ, ഭരണസമിതി അംഗം ബാലകൃഷ്ണൻ, ലൈബ്രെറിയൻമാരായ വി.ചന്ദ്രൻ, ആർ.രാജി എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |