കൊല്ലം: ഡെമോക്രാറ്റിക്ക് ഫോറത്തിന്റെ നേതൃത്വത്തിൽ സ്ട്രീറ്റ് സംവാദവും മാർച്ചും നടത്തി ഡൽഹി സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി. ജോർജ്ജ് മുണ്ടയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച ജനാധിപത്യ അവകാശ സംരക്ഷണ മാർച്ച് കൊല്ലം ടെലിഫോൺ എക്ചേഞ്ച് ഓഫീസിനു മുമ്പിൽ എത്തി സ്ട്രീറ്റ് സംവാദം നടത്തി. പ്രൊഫ.ഡി.എം.എ. സലിം മോഡറേറ്ററായി. എ.കെ. രവീന്ദ്രൻ നായർ, നിധീഷ് ജോർജ്ജ്, പ്രൊഫ. കെ.ജി. മോഹൻ, പ്രൊഫ. കെ.ശശികുമാർ, പ്രൊഫ.ജോൺ മാത്യു കുട്ടനാട്, കണ്ടച്ചിറ യേശുദാസ്, ആർതർ ലോറൻസ്, ബി.ധർമ്മ രാജൻ, ലൈല മോനച്ചൻ, അഡ്വ. സുഖി രാജൻ, എ.സൗദ, അജന്ത ജ്വോഷ്വ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |