കൊല്ലം: വന്ധ്യത മൂലം കുടുംബവും സമൂഹവും ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ കഥ പറയുന്ന 'അതിജീവനത്തിന്റെ മാധുര്യം' എന്ന നാടകത്തിന്റെ ആദ്യ അവതരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സോപാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫാസ് പ്രസിഡന്റ് പ്രതാപ് ആർ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി പ്രദീപ് ആശ്രാമം, എൻ. രാജേന്ദ്രൻ, പ്രൊഫ. ജി. മോഹൻദാസ്, സലിം നാരായണൻ, കെ. സുന്ദരേശൻ, ഉഷ ഉദയൻ എന്നിവർ സംസാരിച്ചു. പ്രദീപ് ആശ്രാമത്തിന്റെ രചനയിൽ ഉഷഉ ദയൻ ചൈതന്യയാണ്
സംവിധാനം. കൊല്ലം ഫാസ്-കലാ സംയുക്ത പ്രോഗ്രാമിന്റെ ഭാഗമായി കൊല്ലം ചൈതന്യ എന്ന സമിതിയാണ് നാടകം അവതരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |