കൊല്ലം: ആറുവരി വികസനത്തിന്റെ ഭാഗമായുള്ള ആർ.ഒ.ബി നിർമ്മാണത്തിന് അഞ്ച് മാസം മുമ്പ് കല്ലുംതാഴത്ത് അടച്ച ദേശീയപാത 66ലെ ഗതാഗതം ഇന്നലെ പുനരാരംഭിച്ചു. മൂന്ന് വരിയായി വികസിപ്പിച്ച പഴയ ആർ.ഒ.ബിയുടെ ടാറിഗും ക്രാഷ് ബാരിയറുകളുടെ നിർമ്മാണവും പൂർത്തിയാക്കി ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് കല്ലുംതാഴം ഗതാഗതത്തിനായി തുറന്നത്.
രണ്ട് മാസത്തിനകം പഴയ ആർ.ഒ.ബി മൂന്ന് വരിപ്പാതയാക്കുമെന്ന് പറഞ്ഞാണ് അഞ്ച് മാസം മുമ്പ് കരാർ കമ്പനി കല്ലുംതാഴം നിർമ്മാണത്തിനായി അടച്ചത്. എന്നാൽ മഴ കാരണം നിർമ്മാണം നീണ്ടു. അതിന് പിന്നാലെ ക്വാറി ഉത്പന്നങ്ങളുടെ ക്ഷാമവും ഒടുവിൽ ടാർ മിക്സ് ലഭിക്കാത്തതും കല്ലുംതാഴം തുറക്കുന്നത് വൈകിപ്പിച്ചു. കൊട്ടിയത്തുള്ള ടാർ പ്ലാന്റ് പ്രവർത്തിപ്പിച്ച് വ്യാഴാഴ്ച രാത്രി ഒരു ലെയർ ടാറിംഗ് നടത്തിയാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.
കല്ലുംതാഴം തുറന്നതോടെ പഴയ ദേശീയപാതയിൽ മേവറം മുതൽ കാവനാട് വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിന് ചെറിയ കുറവുണ്ടായിട്ടുണ്ട്. ഇന്ന് മുതൽ കൂടുതൽ വാഹനങ്ങൾ ദേശീയപാത വഴി കടന്നുപോകുന്നതോടെ ഗതാഗതക്കുരുക്ക് വലിയളവിൽ കുറയുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |