SignIn
Kerala Kaumudi Online
Sunday, 28 June 2026 3.02 AM IST

കാലങ്ങൾ നീണ്ട കാത്തിരിപ്പ് ചരി​ത്രം തി​രുത്താൻ 'ചടയമംഗലം താലൂക്ക്'

കൊല്ലം: കൊട്ടാരക്കര താലൂക്ക് വിഭജിച്ച് ചടയമംഗലം കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപീകരണത്തിന് വഴിയൊരുങ്ങുന്നു. റവന്യു സേവനങ്ങൾ കൂടുതൽ ജനകീയമാക്കാൻ പുതിയ താലൂക്ക് രൂപീകരണം അനിവാര്യമാണെന്ന് വിലയിരുത്തുന്നു.

550 ചതുരശ്ര കിലോമീറ്ററിലധികം വിസ്തീർണവും 27 റവന്യു വില്ലേജുകളും ഉൾക്കൊള്ളുന്ന കൊട്ടാരക്കര, ജില്ലയിലെ വലിയ താലൂക്കാണ്. കിഴക്കൻ മേഖലയിലുള്ള ചടയമംഗലം, കടയ്ക്കൽ, ഇട്ടിവ, കോട്ടുക്കൽ, ചിതറ, നിലമേൽ, ഇളമാട്, വെളിനല്ലൂർ പ്രദേശങ്ങളിലുള്ളവർ വിവിധ ആവശ്യങ്ങൾക്കായി കൊട്ടാരക്കരയിൽ എത്തേണ്ട അവസ്ഥയാണ്. ചിതറ വില്ലേജിലെ ഇലവുപാലത്ത് നിന്ന് 51 കിലോമീറ്ററുണ്ട് കൊട്ടാരക്കരയിലേക്ക്. ജില്ലാ ആസ്ഥാനത്തോ സെക്രട്ടേറിയറ്റിലോ എത്തുന്ന ദൂരം സ്വന്തം താലൂക്ക് ഓഫീസിലെത്താൻ വേണ്ടിവരുന്നുവെന്നതാണ് ഗൗരവതരം. ദൂരയാത്രയും സമയനഷ്ടവും ഒഴിവാക്കുന്നതിനൊപ്പം ഭൂമി സംബന്ധമായ സേവനങ്ങൾ, സർട്ടിഫിക്കറ്റ് വിതരണം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാൻ പുതിയ താലൂക്ക് സഹായകരമാകുമെന്നാണ് ഉദ്യോഗസ്ഥ പക്ഷവും.

കൊട്ടാരക്കര താലൂക്ക് വിഭജിക്കും

കൊട്ടാരക്കര താലൂക്ക് വിഭജിച്ച് ചടയമംഗലമോ കടയ്ക്കലോ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് എം.എം.നസീർ എം.എൽ.എ കഴിഞ്ഞ ദിവസം നിയമസഭയിൽ ആവശ്യപ്പെട്ടു. വിശദമായ പരിശോധന നടത്തി വേണ്ടുന്നവിധത്തിൽ പരിഗണിക്കുമെന്ന് റവന്യു മന്ത്രി എ.പി.അനിൽകുമാർ മറുപടി പറഞ്ഞതോടെയാണ് പ്രതീക്ഷ ഉണർന്നത്. വലിയ ജില്ലകളും താലൂക്കുകളും വിഭജിച്ച് പുതിയവ രൂപീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ കമ്മിഷനെ നിയോഗിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

 ചടയമംഗലം നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള 11 വില്ലേജുകൾ ഉൾപ്പെടുത്തി പുതിയ താലൂക്ക് രൂപീകരിക്കാം

 2011 സെൻസസ് പ്രകാരം ജനസംഖ്യ 5,86,434. കുടുംബങ്ങൾ 1.53 ലക്ഷം

താലൂക്കിലെ വില്ലേജുകൾ

 പവിത്രേശ്വരം  പുത്തൂർ  എഴുകോൺ  കരീപ്ര  നെടുവത്തൂർ  കുളക്കട  കലയപുരം  മൈലം  മേലില  ചക്കുവരയ്ക്കൽ  വെട്ടിക്കവല  കൊട്ടാരക്കര  ഉമ്മന്നൂർ  വാളകം  ഇളമാട്  ഓടനാവട്ടം  വെളിയം  പൂയപ്പള്ളി  വെളിനല്ലൂർ  നിലമേൽ  ചടയമംഗലം  കോട്ടുക്കൽ  ഇട്ടിവ  കടയ്ക്കൽ  കുമ്മിൾ  മാങ്കോട്  ചിതറ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL